മരുന്നായി മുലപ്പാല്‍ ഉപയോഗിക്കേണ്ട വിധം

നാം സങ്കല്‍പിക്കുന്നതിനൊക്കെ എത്രയോ അപ്പുറത്താണ് മുലപ്പാലിന്റെ മഹത്വം. വര്‍ഷംതോറുംപത്തുലക്ഷം കുരുന്നുജീവന്‍ രക്ഷിച്ചെടുക്കുന്ന അമൃതായിട്ടാണ് മുലപ്പാലിനെ ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്.

പാരിസ്ഥിതിക കാഴ്ചപ്പാടില്‍ ഏറ്റവും എക്കോ ഫ്രണ്ട്‌ലി ആയിട്ടുള്ള പദാര്‍ഥമാണ് മുലപ്പാല്‍. ‘ബ്രെസ്റ്റ് മില്‍ക്ക് ഈസ് ഗ്രീന്‍’എന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനമതാണ്. ഗര്‍ഭകാലത്ത് അമ്മയുടെ ശരീരത്തില്‍ സൂക്ഷിക്കപ്പെടുന്ന കൊഴുപ്പാണ്പ്രധാനമായും മുലപ്പാല്‍ നിര്‍മിതിക്കായി ഉപയോഗിക്കുന്നത്

കുഞ്ഞിന്റെ ആരോഗ്യസംരക്ഷണത്തില്‍ മുലപ്പാലിന്റെ പങ്ക് നിര്‍ണായകമാണ്. നവജാത ശിശുവിനു ലഭിക്കുന്ന പ്രഥമ രോഗപ്രതിരോധ മരുന്നാണ് അമ്മയുടെ ആദ്യത്തെ മഞ്ഞപ്പാല്‍. കുഞ്ഞുന്നാളിലെ ബാലപീഡകള്‍ക്ക് ഫലപ്രദമായ പ്രതിരോധം തീര്‍ക്കുന്ന കുറേയേറെ വസ്തുക്കള്‍ ഈ പാലിലുണ്ട്.

കുഞ്ഞുങ്ങള്‍ക്കുള്ള ആഹാരം മാത്രമല്ല മുലപ്പാല്‍. അതിനു നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത മറ്റു ചില ഉപയോഗങ്ങളും ഉണ്ട്. അവ ഏതൊക്കെയാണെന്ന് ഒന്ന് പരിശോധിക്കാം.

മുലപ്പാല്‍ ചെവി സംബന്ധമായ രോഗങ്ങള്‍ക്ക് മരുന്നായി ഉപയോഗിക്കാം.

ചെവിയില്‍ ഉണ്ടാകുന്ന ഇന്‍ഫെക്ഷനുകള്‍ക്ക് മുലപ്പാല്‍ ഒരു നല്ല പ്രതിവിധി ആണെന്ന് കണ്ടുപിടിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ തുള്ളി മുലപ്പാല്‍ ചെവിയിലെ ഇയര്‍ കനാലിന് പുറമെയുള്ള ഭാഗത്ത് ഒഴിക്കുന്നത് വളരെ ഫലപ്രദം ആയിരിക്കും. മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന ആന്റിബോഡികള്‍ അണുബാധ തടയുവാന്‍ സഹായിക്കുന്നത്.

നേത്ര രോഗങ്ങള്‍ക്കുള്ള മരുന്നായി മുലപ്പാല്‍ ഉപയോഗിക്കാം

കണ്ണിനു വരുന്ന എല്ലാ തരം ഇന്‍ഫെക്ഷനുകള്‍ ചികിത്സിക്കാനും മുലപ്പാല്‍ ഉപയോഗിക്കാം. വൈറല്‍ , ബാക്ടീരിയല്‍, അലര്‍ജിക്ക് തുടങ്ങിയ എല്ലാ തരം കണ്ണു രോഗങ്ങളെയും ഫലപ്രദമായി മുലപ്പാല്‍ നേരിടും. കുഞ്ഞുങ്ങളില്‍ കണ്ടു വരുന്ന കണ്ണ് രോഗങ്ങള്‍ക്ക് ഏറ്റവും നല്ല പ്രതിവിധി മുലപ്പാല്‍ തന്നെ.

കോണ്ടാക്റ്റ് ലെന്‍സിനെ ക്ലീന്‍ ചെയ്യാനും മുലപ്പാല്‍ ഉപയോഗിക്കാവുന്നതാണ്.

തൊണ്ട രോഗം ശമിപ്പിക്കാം

തൊണ്ടയില്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് മുലപ്പാല്‍ ഒരു നല്ല ഔഷധം തന്നെയാണ്. ചൂട് വെള്ളത്തില്‍ ഉപ്പിട്ട് നമ്മള്‍ വായില്‍ കൊള്ളാറില്ലേ? മുലപ്പാലും തൊണ്ടകാറലിന് അതേ രീതിയില്‍ ഉപയോഗിക്കാം.

മുറിവുകള്‍ ഉണക്കുന്നതിന് മുലപ്പാല്‍ അത്യുത്തമം .

ത്വക്കില്‍ ഉണ്ടാവുന്ന ചെറിയ മുറിവുകളെ മുലപ്പാല്‍ കൊണ്ട് ഫലപ്രദമായി ചികിത്സിക്കാം എന്ന് കണ്ടുപിടിച്ചിട്ടുണ്ട്. മുലപ്പാലിലെ ആന്റിബോഡികള്‍ വിനാശകാരികളായ ബാക്ടീരിയകളെ ഫലപ്രദമായി നേരിടുന്നു.

മുലപ്പാല്‍ മുഖക്കുരുവിനെ അകറ്റും

കൌമാരപ്രയക്കാരുടെയും യുവജനതയുടെയും ഒരു മുഖ്യ പ്രശ്‌നമാണ് മുഖക്കുരു. ദിവസവും മുലപ്പാല്‍ ഉപയോഗിച്ച് മുഖം ക്ലീന്‍ ചെയ്താല്‍ മുഖക്കുരു പമ്പകടക്കും എന്നതാണ് പുതിയ കണ്ടു പിടുത്തം. സംശയമുള്ളവര്‍ ധൈര്യമായി പരീക്ഷിച്ചു നോക്കിക്കോളൂ. മുഖം വികൃതമാവും എന്ന ഭയവും അശേഷം വേണ്ട.

മുലപ്പാല്‍ പാചകത്തിനും ഉത്തമം

പശുവിന്റെ പാല്‍ ഉപയോഗിക്കുന്ന എല്ലാ പാചകങ്ങള്‍ക്കും മുലപ്പാല്‍ വേണമെങ്കിലും ഉപയോഗിക്കാം. മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന ഹ്യൂമന്‍ ലാക്ടാല്‍ബുമിന്‍, ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുവാന്‍ പര്യാപ്തമാണ് എന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

നല്ല ഉറക്കം ലഭിക്കാന്‍ പാല്‍ കുടിക്കേണ്ട വിധം