മുഖത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കാന്‍ വീട്ടില്‍ ചെയ്യാവുന്ന മുഖലേപനങ്ങള്‍

അമിതമായി വെയില്‍ അടിച്ചാല്‍ നമ്മുടെ ചര്‍മ്മത്തിന്റെ നിറം മങ്ങി പാടുകള്‍ ഉണ്ടാവുക സ്വാഭാവികമാണ്(face packs).സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ ഉപയോഗിക്കുന്നതിന് പുറമെ ചില മുഖലേപനങ്ങള്‍ കൂടി ഉപയോഗിക്കുന്നത് ചര്‍മ്മത്തില്‍ ഇത്തരത്തില്‍ പാടുകള്‍ ഉണ്ടാകുന്നത് കുറയ്ക്കാന്‍ സഹായിക്കും.

ചര്‍മ്മ സംരക്ഷണ രംഗത്തെ വിദഗ്ധര്‍ നിര്‍ദ്ദശിക്കുന്ന ചില മുഖലേപനങ്ങള്‍ നോക്കാം .(face packs) ഈ വേനല്‍ക്കാലത്ത് ചര്‍മ്മത്തിന്റെ മനോഹാരിത നിലനിര്‍ത്താന്‍ ഇവ സഹായിക്കും.

ബാര്‍ളി മുഖലേപനം

30 ഗ്രാം ബാര്‍ളി 20 ഗ്രാം കസ്‌കസ് ചേര്‍ത്ത് പൊടിയ്ക്കുക. ഇതില്‍ അഞ്ച് തുള്ളി നാരങ്ങ നീരും ഏതാനും തുള്ളി റോസ് വാട്ടറും ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കുക. പാടുള്ള ഭാഗങ്ങളില്‍ ഈ മിശ്രിതം പുരട്ടുക. അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക

പരിപ്പ് മുഖലേപനം

രണ്ട് ടേബിള്‍ സ്പൂണ്‍ തുവര പരിപ്പ്, രണ്ട് ടേബിള്‍ സ്പൂണ്‍ ചെറുപയര്‍, രണ്ട് ടേബിള്‍ സ്പൂണ്‍ വെളളരി വിത്ത്, രണ്ട് ടേബിള്‍ സ്പൂണ്‍ പൊട്ടു കടല എന്നിവ എടുത്ത് നന്നായി പൊടിച്ചെടുക്കുക. ഇതില്‍ രണ്ട് നുള്ള് കസ്തൂരി മഞ്ഞളും രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളരിക്ക നീരും ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കുക. ചര്‍മ്മത്തിന്റെ നിറം മങ്ങിയ ഭാഗങ്ങളില്‍ ഈ മിശ്രിതം പുരട്ടി അരമണിക്കൂറിന് ശേഷം കഴുകി കളയുക.

പഴം മുഖലേപനം

പത്ത് ഗ്രാം ഉണക്ക മുന്തിരിയും രണ്ട് ഈന്തപ്പഴവും 50 എംഎല്‍ തേയില വെള്ളത്തില്‍ രണ്ട് മണിക്കൂര്‍ കുതിര്‍ത്ത് വയ്ക്കുക. അതിന് ശേഷം ഇവ നന്നായി കുഴമ്പ് രൂപത്തില്‍ അരച്ചെടുക്കുക. ഇതില്‍ ഒരു ടീസ്പൂണ്‍ പപ്പായ കാമ്പ് ചേര്‍ത്തിളക്കി കഴുത്തിലും മുഖത്തും പുരട്ടുക. പത്ത് മിനുട്ടിന് ശേഷം കഴുകി കളയുക.

ഓറഞ്ച് മുഖലേപനം

ഓറഞ്ച് തൊലി ഉണക്കി പൊടിച്ച് എടുക്കുക . ഒരു ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചത്, ഒരു ടേബിള്‍സ്പൂണ്‍ തൈര് , ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടി, ഒരു ടേബിള്‍ സ്പൂണ്‍ ചന്ദന പൊടി എന്നിവ എടുത്ത് അല്‍പം വെള്ളം ചേര്‍ത്ത് ഇളക്കി കുഴമ്പ് രൂപത്തിലാക്കുക. ചര്‍മ്മത്തില്‍ നിറം മങ്ങിയ ഭാഗങ്ങളില്‍ ഈ മിശ്രിതം പുരട്ടി 20 മിനുട്ടിന് ശേഷം കഴുകി കളയുക.

കറ്റാര്‍ വാഴ മുഖലേപനം

രണ്ട് ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ നീര്, മൂന്ന് ടേബിള്‍ സ്പൂണ്‍ തക്കാളി നീര്, ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടി , ഒരു ടേബിള്‍ സ്പൂണ്‍ ചന്ദന പൊടി എന്നിവ ചേര്‍ത്തിളക്കി ചര്‍മ്മത്തില്‍ പുരട്ടുക. പതിനഞ്ച് മിനുട്ടിന് ശേഷം തണുത്ത പാല്‍ പുരട്ടുക. അഞ്ച് മിനുട്ടിന് ശേഷം കഴുകി കളയുക.

ഉരുളക്കിഴങ്ങ് മുഖലേപനം

ഒരു ടേബിള്‍ സ്പൂണ്‍ ഉരുളക്കിഴങ്ങ് നീര്( അരിഞ്ഞ് പിഴിഞ്ഞെടുക്കുക),ഒരു ടേബിള്‍ സ്പൂണ്‍ തക്കാളി നീര്, രണ്ട് ടേബിള്‍ സ്പൂണ്‍ ചെറുപയര്‍ പൊടി എന്നിവ ചേര്‍ത്തിളക്കുക. ഈ മിശ്രിതം വെയില്‍ കൊണ്ട് നിറം മങ്ങിയ ഭാഗങ്ങളില്‍ പുരട്ടുക. ഇരുപത് മിനുട്ടിന് ശേഷം കഴുകി കളയുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

ഈ പത്തു ആഹാര സാധനങ്ങള്‍ ക്യാന്‍സറിനെ തടുക്കും