സൗന്ദര്യത്തിനും ,ആരോഗ്യത്തിനും എള്ളെണ്ണ ഉപയോഗിക്കേണ്ട വിധം

മലയാളികള്‍ ഉപയോഗിയ്ക്കുന്ന പ്രധാന എണ്ണകളില്‍ വെളിച്ചെണ്ണ, എള്ളെണ്ണ എന്നിവ വരും. എന്നാല്‍ എള്ളെണ്ണ പലപ്പോഴും അധികം പാചകത്തിനുപയോഗിയ്ക്കാറില്ല. ചില പ്രത്യേക വിഭവങ്ങളിലല്ലാതെ. എള്ളെണ്ണ പാചകത്തിന് ഉപയോഗിച്ചാല്‍, അല്ലെങ്കില്‍ ഇത് കഴിച്ചാല്‍ ഏറെ നല്ലതാണ്. മറ്റ് എണ്ണകളെ അപേക്ഷിച്ചു പല ആരോഗ്യഗുണങ്ങളുമുള്ള ഒന്നാണിത്. എള്ളെണ്ണ കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ, ഒരു സ്പൂണ്‍ എള്ളെണ്ണ ഏതെങ്കിലും വിധത്തില്‍ കഴിയ്ക്കുക.

ചില പാചകഎണ്ണകളില്‍ കൊഴുപ്പു കൂടുതലാണ്. ഇത് ഭക്ഷണം പെട്ടെന്നു ദഹിയ്ക്കുന്നതില്‍ നിന്നും തടയുന്നു. ശരീരത്തിന് ക്ഷീണവും തളര്‍ച്ചയുമുണ്ടാകുന്നതിന് ഇത് കാരണമാകും. എന്നാല്‍ എള്ളെണ്ണയ്ക്ക് ഈ പ്രശ്‌നങ്ങളില്ല.

ദഹനപ്രശ്‌നങ്ങള്‍ അകറ്റുന്നതിനുള്ള ഔഷധമായും എള്ളെണ്ണ ഉപയോഗിക്കാറുണ്ട്. ഇതുവഴി കുടല്‍ ആരോഗ്യത്തിനും എള്ളെണ്ണ സഹായിക്കും.

പ്രമേഹം കുറയ്ക്കുവാനും എള്ളെണ്ണ നല്ലതു തന്നെ. ഇത് ശരീരത്തിന്റെ ഇന്‍സുലിന്‍ പ്രതിരോധശേഷി കുറയ്ക്കുന്നു.
ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ എള്ളെന്ന നല്ലതാണ്. ഇതിലെ പോളിസാച്വറേറ്റഡ്, അണ്‍സാച്വറേറ്റഡ് കൊഴുപ്പുകളാണ് ഇതിന് സഹായിക്കുന്നത്.

എള്ളെണ്ണയിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ ടോക്‌സിനുകളെ അകറ്റുന്നു. ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ സഹായിക്കുകയും ചെയ്യും.

രക്തസമ്മര്‍ദം കുറയ്ക്കാന്‍ എള്ളെണ്ണ ഏറെ നല്ലതു തന്നെ. ഇതിലെ പോളിസാച്വറേറ്റഡ് കൊഴുപ്പുകള്‍, സീസമീന്‍, സീസമോള്‍ തുടങ്ങിയ ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്.

രക്തധമനികളില്‍ ബ്ലോക്കുണ്ടാകാതിരിയ്ക്കാന്‍ എള്ളെണ്ണ ഏറെ നല്ലതാണ്. ഇതുവഴി ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കും.

ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിന് എള്ളെണ്ണ നല്ലതു തന്നെ.

എള്ളെണ്ണയില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന് മുറുക്കം നല്‍കുന്ന കൊളാജന്‍ എന്ന വസ്തുവുണ്ടാകാന്‍ സഹായിക്കും. ഇതുവഴി എള്ളെണ്ണ ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതു തടയും.

ചര്‍മത്തിന് മൃദുത്വം നല്‍കാന്‍ എള്ളെണ്ണ ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളുന്നു. ഇതുകൊണ്ടുതന്നെ ചര്‍മം തിളക്കമുള്ളതാകും.

എണ്ണ മുഖത്തു പുരട്ടി മസാജ് ചെയ്യുക. പിന്നീട് അരിപ്പൊടി കൊണ്ട് മുഖം സ്‌ക്രബ് ചെയ്യുക. പിന്നീട് ഇളം ചൂടുള്ള വെള്ളം കൊണ്ടും പിന്നീട് തണുത്ത വെള്ളം മുഖം കഴുകുക.

എള്ളെണ്ണയില്‍ ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ മുഖക്കുരു, ബ്ലാക് ഹെഡ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

അള്‍ട്രാവയലറ്റ് രശ്മികളെ ചെറുക്കാനുള്ള കഴിവ് എള്ളെണ്ണയ്ക്കുണ്ട്. ഇത് ടാന്‍, സ്‌കിന്‍ ക്യാന്‍സര്‍, ചര്‍മത്തിലെ ചുളിവുകള്‍ എന്നിവ തടയുന്നതിന് സഹായിക്കും.

എള്ളെണ്ണ താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും ഏറെ നല്ലതാണ്. രാത്രി എള്ളെണ്ണ തലയോടില്‍ മസാജ് ചെയ്തു പിടിപ്പിയ്ക്കുക. തല മുഴുവന്‍ മൂടി വയ്ക്കണം. പിറ്റേന്നു രാവില കഴുകിക്കളയാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് താരനുള്ള നല്ലൊരു പ്രതിവിധിയാണ്.

ഇത് നല്ലൊരു ഹെയര്‍ കണ്ടീഷണര്‍ കൂടിയാണ്. മുടിത്തുമ്പു പിളരുന്നതിനും ഇത് നല്ലൊരു മരുന്നാണ്.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

 

മരുന്നായി മുലപ്പാല്‍ ഉപയോഗിക്കേണ്ട വിധം