ബിപി കുറയ്ക്കാന്‍ ഉണക്കമുന്തിരി കഴിക്കേണ്ടത്‌ എങ്ങിനെ ?

രക്തസമ്മര്‍ദ്ദം കൂടിയാലും കുറഞ്ഞാലും പ്രശ്‌നമാണ്. ഇത് പലപ്പോഴും മരണത്തിലേക്ക് വരെ നമ്മളെ എത്തിക്കുന്നു. എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മരുന്ന് കഴിക്കുന്നതിനേക്കാള്‍ ഏറ്റവും ഉത്തമമായിട്ടുള്ളത് ചില ഗൃഹവൈദ്യങ്ങളാണ്. എന്തൊക്കെയാണ് അവ എന്ന് പലര്‍ക്കും അറിയില്ല.

ചികിത്സയേക്കാള്‍ പ്രധാനം ഭക്ഷണത്തിലേയും മറ്റും നിയന്ത്രണങ്ങളാണ്. ഭക്ഷണകാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രമേഹവും രക്തസമ്മര്‍ദ്ദവും എല്ലാം നമ്മള് തീരുമാനിക്കും സ്ഥലത്ത് നില്‍ക്കും. എന്തൊക്കെ വീട്ടു വൈദ്യങ്ങളാണ് അതിന് സഹായിക്കുന്നത് എന്ന് നോക്കാം.

ഉപ്പിന്റെ ഉപയോഗം വളരെയധികം ശ്രദ്ധിക്കണം. കൂടിയാലും കുറഞ്ഞാലും പ്രശ്‌നമാണ്. കാരണം ഉപ്പിന്റെ ഉപയോഗം കൂടിയാല്‍ അത് പ്രശ്‌നമാണ് കുറഞ്ഞാലും അത് പ്രശ്‌നമാണ്. എന്നാല്‍ രക്തസമ്മര്‍ദ്ദം കുറയുമ്പോള്‍ ഉപ്പ് നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ്. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ഇത്തരം പ്രശ്‌നം ഉണ്ടായാല്‍ ഡോക്ടറെ സമീപിച്ച ശേഷം മാത്രമേ ഉപ്പ് ഉപയോഗം വര്‍ദ്ധിപ്പിക്കേണ്ട ആവശ്യമുള്ളൂ.

കഫീന്‍ അടങ്ങിയ പാനീയം കൂടുതല്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കും. എന്നാല്‍ എന്ത് കഴിക്കുമ്പോഴും അല്‍പം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്

ഇരട്ടിമധുരത്തിന്റെ വേരാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കൃത്യമാക്കി ശരീരത്തെ സംരക്ഷിക്കുന്നു. ഇരട്ടി മധുരം കൊണ്ട് ചായ ഉണ്ടാക്കി കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.

തുളസിയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ തുളസി കൃത്യമായ പരിഹാരം കാണും. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദം കുറഞ്ഞെന്നു തോന്നിയാല്‍ അല്‍പം തുളസിയിട്ട ചായ കുടിക്കാം. ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ച് കൃത്യമാക്കുന്നു.

ബീറ്റ്‌റൂട്ട് ജ്യൂസിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാം. എന്നാല്‍ രക്തസമ്മര്‍ദ്ദം കുറഞ്ഞാല്‍ അതിനെ വര്‍ദ്ധിപ്പിക്കാനും കൃത്യമായ അളവില്‍ ആക്കാനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട് ജ്യൂസ്.

റോസ് മേരി മറ്റൊരു പരിഹാര മാര്‍ഗ്ഗമാണ്. റോസ് മേരി ഉപയോഗിച്ച് രക്തസമ്മര്‍ദ്ദം കൃത്യമായ അളവില്‍ കൊണ്ട് വരാന്‍ സഹായിക്കും. ഇത് രക്തയോട്ടം കൃത്യമായ അളവിലെത്തിക്കാന്‍ സഹായകമാകും.

ഉണക്കമുന്തിരിയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. രക്തസമ്മര്‍ദ്ദം കുറയുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ചിലപ്പോള്‍ മരണത്തിലേക്ക് വരെ നയിക്കാവുന്ന കാരണമാണ്. എന്നാല്‍ അതിനെല്ലാം പരിഹാരമാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിര്‍ത്തി കഴിക്കുന്നതും അല്ലാതെ കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.

നിര്‍ജ്ജലീകരണം ശരീരത്തില്‍ സംഭവിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മരണത്തിലേക്കും നയിക്കും. എന്നാല്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ അത് പലപ്പോഴും രക്തസമ്മര്‍ദ്ദം കുറക്കാന്‍ കാരണമാകും. എന്നാല്‍ ഇനി രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ച് കൃത്യമായ അളവിലേക്കെത്താന്‍ സഹായിക്കുന്ന ഒന്നാണ് വെള്ളം.

മാതള നാരങ്ങയാണ് മറ്റൊന്ന്. ഇതില്‍ നിറയെ ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് പക്ഷാഘാതത്തിലേക്കും ഹാര്‍ട്ട് അറ്റാക്കിലേക്കും ഉള്ള സാധ്യത വളരെ കുറക്കുന്നു. മാത്രമല്ല രക്തസമ്മര്‍ദ്ദം കുറവാണെങ്കില്‍ അതിനെ കൃത്യമാക്കാനും സഹായിക്കുന്നു.

കാരറ്റ് ജ്യൂസ് ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. കാരറ്റ് ജ്യൂസ് വിറ്റാമിന്റേയും മിനറല്‍സിന്റേയും കലവറയാണ്. കാരറ്റ് ജ്യൂസ് രക്തസമ്മര്‍ദ്ദം കുറഞ്ഞതില്‍ നിന്ന് വര്‍ദ്ധിപ്പിക്കാന്‍ കഴിക്കുന്നത് നല്ലതാണ്.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

മുഖത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കാന്‍ വീട്ടില്‍ ചെയ്യാവുന്ന മുഖലേപനങ്ങള്‍