പല്ല് കമ്പിയിട്ടാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ​ല്ലി​ൽ കമ്പിയിടല്‍ ചി​കി​ൽ​സ ഇ​ന്ന് വ​ള​രെ സാ​ധാ​ര​ണ​മാ​ണ്. പ​ല്ലി​ന്‍റെ കമ്പിയിടല്‍ ചി​കി​ൽ​സ ര​ണ്ടു ത​ര​ത്തി​ൽ ഉ​ണ്ട്.

1. എ​ടു​ത്തു മാ​റ്റു​ന്ന ത​ര​ത്തി​ലു​ള്ള കമ്പിയിടല്‍
2. ഉ​റ​പ്പി​ച്ചു വ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചി​കി​ൽ​സ

ഈ ​ചി​കി​ൽ​സാ​രീ​തി​ക​ൾ പ​ല ത​ര​ത്തി​ൽ ചെ​യ്യാ​വു​ന്ന​താ​ണ്. പ​ല്ലി​ൽ കമ്പിയിടുവാന്‍   തീ​രു​മാ​നി​ക്കുമ്പോള്‍  ഏ​തു ത​ര​ത്തി​ലു​ള്ള ചി​കി​ൽ​സ​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് ദ​ന്ത​ഡോ​ക്ട​റോ​ട് ആ​ലോ​ചി​ച്ചു തീ​രു​മാ​നി​ക്ക​ണം  കമ്പിയിടാന്‍ വ​രു​ന്ന​വ​രി​ൽ കൂ​ടു​ത​ലും ഭ​യ​പ്പെ​ടു​ന്ന​ത് പ​ല്ല് എ​ടു​ത്തി​ട്ടു​ള്ള ചി​കി​ത്സ​യെ​യാ​ണ്. പ​ല്ലെ​ടു​ക്കു​ന്ന​ത് എ​ന്തി​നാ​ണ് എ​ന്നാ​ണ് ആ​ദ്യം മ​ന​സി​ലാ​ക്കേ​ണ്ട​ത്. സാ​ധാ​ര​ണ രീ​തി​യി​ൽ പ​ല്ലി​ന് കമ്പി  ഇ​ടേ​ണ്ട​താ​യി വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ –

1. പ​ല്ലു പൊ​ങ്ങു​ബോള്‍

2. പ​ല്ലു​ക​ൾ​ക്ക് ഇ​ട​യി​ൽ വി​ട​വ് ഉ​ണ്ടാ​കുമ്പോള്‍
3. പ​ല്ലു​ക​ൾ തി​രി​ഞ്ഞി​രി​ക്കുമ്പോള്‍
4. പ​ല്ലു​ക​ൾ മോ​ണ​യി​ൽ നി​ന്നു പു​റ​ത്തേ​ക്ക് വ​രാ​തെ നി​ൽ​കുമ്പോള്‍  പ​ല്ലു നി​ര​തെ​റ്റി തി​ങ്ങിഞെ​രു​ങ്ങി നി​ൽ​കുമ്പോള്‍

ഈ ​കാ​ര​ണ​ത്താ​ൽ പ​ല്ലി​ൽ കമ്പിയിടാന്‍   തീ​രു​മാ​നി​ക്കു​ന്ന ആ​ൾ​ക്ക് പ​ല്ലി​നെ നി​ര​യി​ൽ എ​ത്തി​ക്കു​വാ​നും താ​ക്കു​വാ​നും സ്ഥ​ലം ആ​വ​ശ്യ​മാ​ണ്. ഇ​ങ്ങ​നെ​യു​ള്ള അ​വ​സ​ര​ങ്ങ​ളി​ലാ​ണ് അ​ണ​പ്പ​ല്ലു​ക​ളു​ടെ തൊ​ട്ടു മു​ന്പു​ള്ള ചെ​റി​യ അ​ണ​പ്പ​ല്ലു​ക​ൾ എ​ടു​ത്ത് ക​ള​ഞ്ഞ് താ​ഴു​വാ​നു​ള്ള സ്ഥ​ലം ഉ​ണ്ടാ​ക്കു​വാ​ൻ ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ക്കു​ന്ന​ത്.
1. എ​ക്സ​റേ പ​രി​ശോ​ധ​ന
2. മോ​ഡ​ൽ പ​ഠ​നം
3. ക്ലി​നി​ക്ക​ൽ പ​രി​ശോ​ധ​ന

ഇ​വ പ​രി​ഗ​ണി​ച്ചാ​ണ് ചി​കി​ത്സ തീ​രു​മാ​നി​ക്കു​ന്ന​ത്. ചി​കി​ത്സ ക​ഴി​യു​മ്പോള്‍  പല്ലുകള്‍ എടുത്തു  ക​ള​ഞ്ഞ സ്ഥ​ലം പൂ​ർ​ണ്ണ​മാ​യും അ​ട​ഞ്ഞി​രി​ക്കും.

പ​ല്ലി​ന്‍റെ കമ്പിയിടും  മു​ന്പ് വാ​യ്ക്കു​ള്ളി​ൽ പൂ​ർ​ണ്ണ​മാ​യ ഒ​രു പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണ്.

1. പ​ല്ലു​ക​ൾ ക്ലീ​ൻ ചെ​യ്യ​ണം.
2. പോ​ടു​ക​ൾ അ​ട​യ്ക്ക​ണം.
3. മോ​ണ​രോ​ഗം ഉ​ണ്ടാ​കു​വാ​ൻ ഉ​ള്ള സാ​ധ്യ​ത ഇ​ല്ലാ​തെ ആ​കു​ന്നു.
4. എ​ല്ലി​നു​ള്ളി​ൽ കു​ടു​ങ്ങി പു​റ​ത്തു​വ​രു​വാ​തി​രി​ക്കു​ന്ന പ​ല്ലു​ക​ൾ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ൽ എ​ടു​ത്തു​മാ​റ്റ​ണം.
5. നി​ല​വി​ൽ അ​ണ​പ്പ​ല്ലു​ക​ൾ ഏ​തെ​ങ്കി​ലും എ​ടു​ത്തു​ക​ള​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ ഈ ​സ്ഥ​ലം സം​ര​ക്ഷി​ക്കു​വാ​ൻ പ്ര​ത്യേ​ക രൂ​പ​ക​ൽ​പ​ന ചെ​യ്ത രീ​തി​യി​ലു​ള്ള ചി​കി​ത്സ ആ​വ​ശ്യ​മാ​ണ്.

6. പ​ല്ലു​ക​ൾ പു​റ​ത്തു​വ​രുമ്പോള്‍  മു​ത​ൽ ഉ​ള്ള പ​രി​ശോ​ധ​ന​യും ചി​കി​ത്സ​ക​ളും പ​ല്ലി​ൽ കമ്പി​യി​ടു​ന്ന​തി​ന്‍റെ സ​ങ്കീ​ർ​ണ്ണ​ത കു​റ​യ്ക്കു​ന്നു.
7. ഡോ​ക്ട​റു​ടെ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​നിം​ഗ് പ്ര​കാ​രം ഉ​ള്ള ചി​കി​ത്സ ചെ​യ്യു​വാ​ൻ സ​ഹ​ക​രി​ക്കു​ക.

ഉ​ദാ: ചി​കി​ത്സ തീ​ർ​ക്കു​വാ​ൻ ര​ണ്ടു​വ​ർ​ഷ​മാ​ണ് ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ൽ ഇ​തി​നു മു​ന്പാ​യി തീ​ർ​ക്ക​ണം എ​ന്ന ആ​വ​ശ്യം ചി​കി​ത്സ തു​ട​ങ്ങി​യ​തി​നു​ശേ​ഷം ആ​വ​ശ്യ​പ്പെ​ടാ​തി​രി​ക്കു​ക.

വി​വാ​ഹം, ദൂ​ര​യാ​ത്ര, പ​ഠ​നം ഈ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ദൂ​രെ പോ​കേ​ണ്ട​താ​യി വരുമ്പോള്‍  ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശം സ്വീ​ക​രി​ച്ച് ചി​കി​ത്സ​യ്ക്ക് തീ​രു​മാ​നം എ​ടു​ക്ക​ണം.

പ​ല്ലി​ൽ കമ്പിയിട്ടാല്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ 

കമ്പിയിടുന്ന ചി​കി​ത്സ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞാ​ൽ വാ​യ് വ​ള​രെ വ്യ​ത്തി​യാ​യി സൂ​ക്ഷി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. പ്ര​ത്യേ​കം ശ്ര​ദ്ധ ഇ​തി​നു ന​ൽ​ക​ണം. ഭ​ക്ഷ​ണ​കാ​ര്യ​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യ​ണം. ചി​ല ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും ഉ​പേ​ക്ഷി​ക്ക​ണം.​ ക​ട്ടി​യു​ള്ള ഐ​സ് ച​വ​യ്ക്കു​ക, മി​ഠാ​യി ക​ടി​ച്ചു​ച​വ​ച്ചു ക​ഴി​ക്കു​ക, ഒ​ട്ടി​പ്പി​ടി​ക്കു​ന്ന ആ​ഹാ​രം, എ​ല്ല്, ആ​പ്പി​ൾ പോ​ലെ​യു​ള്ള പ​ഴ​ങ്ങ​ൾ ക​ടി​ച്ചു ച​വ​യ്ക്കു​ന്ന​ത്. ഇ​വ പൂ​ർ​ണ്ണ​മാ​യും ഒ​ഴി​വാ​ക്ക​ണം

ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം വാ​യ വൃ​ത്തി​യാ​ക്കി ക​ഴു​ക​ണം. കാ​ല​ത്തും വൈ​കി​ട്ടും പ്ര​ത്യേ​കം രൂ​പ​ക​ല്പ​ന ബ്ര​ഷ് ഉ​പ​യോ​ഗി​ച്ച് പ​ല്ലു​തേ​ക്ക​ണം. (ഓ​ർ​ത്തോ​ഡോ​ണ്‍​ടി​ക് ബ്ര​ഷ്).
– ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​പ്ര​കാ​ര​മു​ള്ള മൗ​ത്ത് വാ​ഷ് ഉ​പ​യോ​ഗി​ക്ക​ണം.

ശ്ര​ദ്ധി​ക്കു​ക 
– വൃ​ത്തി​യാ​യി വാ​യ​യെ സം​ര​ക്ഷി​ക്ക​ക.
– ഏ​റ്റ​വും ന​ല്ല കമ്പി  ഇ​ടു​ന്ന സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക-​ഇ​ത് വാ​യ്ക്കു​ള്ളി​ൽ മു​റി​വ​ക​ളും മ​റ്റും ഉ​ണ്ടാ​കാ​തി​രി​ക്കു​ക​വാ​ൻ സ​ഹാ​യി​ക്കും.
– കമ്പിയും  അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ളും പൊ​ട്ടി​ച്ചാ​ൽ ഉ​ദ്ദേ​ശി​ക്കു​ന്ന സ​മ​യ​ത്ത് ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യി​ല്ല.
– പൊ​ട്ടി​ക്കാ​തി​രി​ക്കു​വാ​ൻ പ്ര​ത്യേ​ക ശ്ര​ദ്ധി​ക്കു​ക. ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ പൊ​ട്ടി​യാ​ൽ ഉ​ട​ൻ ത​ന്നെ അ​ത് ഡോ​ക്ട​റെ ക​ണ്ട് ഉ​റ​പ്പി​ക്കു​വാ​ൻ ശ്ര​ദ്ധി​ക്കു​ക.
വ​ദ​ന സൗ​ന്ദ​ര്യ​ത്തി​നു​ള്ള പ്രാ​ധാ​ന്യ​ത്തോ​ടൊ​പ്പം പ​ല്ലു​ക​ളു​ടെ മൊ​ത്ത​ത്തി​ലു​ള്ള​ആ​രോ​ഗ്യ​വും ബ​ല​വും ഉ​റ​പ്പു​വ​രു​ത്തി മാ​ത്രം ചി​കി​ത്സ ന​ട​ത്തു​ക.ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശം പൂ​ർ​ണ്ണ​മാ​യി പാ​ലി​ച്ചാ​ൽ പൂ​ർ​ണ്ണ​മാ​യ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന ചി​കി​ത്സ​യാ​ണ് ഇ​ത്

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഷെയര്‍ ചെയ്യുക

 
സൗന്ദര്യത്തിനും ,ആരോഗ്യത്തിനും എള്ളെണ്ണ ഉപയോഗിക്കേണ്ട വിധം