മുടി തഴച്ചു വളരാന്‍ ഉരുക്ക് വെളിച്ചെണ്ണ ഉണ്ടാക്കുന്ന വിധം

മുടി തഴച്ചു വളരാന്‍ ഉരുക്ക് വെളിച്ചെണ്ണ പുരട്ടിയാല്‍ മതി ..ഈ ഉരുക്ക് വെളിച്ചെണ്ണ നമുക്ക് വീട്ടില്‍ ഉണ്ടാക്കി എടുക്കാന്‍ പറ്റും പണ്ടൊക്കെ വീടുകളില്‍ കുഞ്ഞുങ്ങളെ ഒക്കെ തേച്ചു കുളിപ്പിക്കാനായിട്ടു മുത്തശിമാര്‍ ഉണ്ടാക്കിയിരുന്നത് ഈ ഉരുക്ക് വെളിച്ചെണ്ണയാണ് …ഇതുണ്ടാക്കാന്‍ ആയിട്ട് തേങ്ങാപ്പാല്‍ മാത്രം മതി …തേങ്ങ നന്നായി ചിരകിയെടുത്തു പിഴിഞ്ഞ് പാലെടുക്കുക ..ഒരു തേങ്ങയുടെ പാല്‍ എടുത്താല്‍ ഏകദേശം നൂറു ഗ്രാം വെളിച്ചെണ്ണ കിട്ടും …തേങ്ങാപ്പാല്‍ ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ ഒഴിച്ച് തിളപ്പിച്ച്‌ വറ്റിച്ചു എടുത്താണ് ഉരുക്ക് വെളിച്ചെണ്ണ ഉണ്ടാക്കുന്നത് …ഈ വെളിച്ചെണ്ണ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് താഴെ കാണുന്നു വീഡിയോയില്‍ ക്ലിക്ക് ചെയ്തു വിശദമായി കാണാം