അപകടകാരികളായ ഡിസ്പോസിബിള്‍ പാത്രങ്ങള്‍

വിവാഹമായാലും, വിരുന്നായാലും ഏതു ചെറിയ ആഘോഷമായാലും ശരി ഭക്ഷണം കഴിക്കാന്‍ ഡിസ്പോസിബിള്‍ പാത്രങ്ങളില്ലാതെ പറ്റില്ലെന്നായിരിക്കുന്നു ഇപ്പോള്‍. ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ പാത്രം കഴുകുക പോലും വേണ്ട. നേരേ ഏതെങ്കിലും കുപ്പയില്‍ ഉപേക്ഷിച്ചാല്‍ മതി. ഉപയോഗിക്കാനും കൊണ്ടു നടക്കാനുമെല്ലാം വളരെ എളുപ്പമാണെങ്കിലും ഈ ഗ്ലാസുകളെയും പാത്രങ്ങളെയും അത്രയങ്ങ് ഇഷ്ടപ്പെടേണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. മനുഷ്യരില്‍ പലതരത്തിലുള്ള കാന്‍സറിന് കാരണമാകുന്നുണ്ട് ഈ പാത്രങ്ങളുടെ ഉപയോഗമെന്നാണു പഠനങ്ങളില്‍ വ്യക്തമായിരിക്കുന്നത്.

ഉപയോഗിച്ച് ഉപേക്ഷിക്കാവുന്ന ഈ പാത്രങ്ങളും ഗ്ലാസുകളും പരിസ്ഥിതിക്ക് ദോഷം വരുത്തുന്നുണ്ടെന്നതിനു പുറമേയാണ് അതില്‍ ഭക്ഷണം കഴിക്കുന്നത് അര്‍ബുദത്തിന് കാരണമാകുമെന്നു കൂടി പുറത്തു വരുന്നത്. ഡിസ്പോസിബിള്‍ പാത്രങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന സ്റ്റൈറിന്‍ എന്ന രാസവസ്തുവാണ് മനുഷ്യരില്‍ കാന്‍സറിനു കാരണമാക്കുന്നത്.

ടോക്സിക്കോളജി, കെമിസ്ട്രി, മെഡിസിന്‍ എന്നീ രംഗങ്ങളില്‍ നിന്നുള്ള പത്തു ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഡിസ്പോസിബിള്‍ ഗ്ലാസുകളിലും പാത്രങ്ങളിലുമെല്ലാം അടങ്ങിയിരിക്കുന്ന സ്റ്റൈറിന്‍ കാന്‍സറിനു കാരണമാണെന്നു ശാസ്ത്രീയമായി തെളിയിച്ചത്. മനുഷ്യരില്‍ കാന്‍സറിന് കാരണമാക്കുന്ന പല രാസവസ്തുക്കളില്‍ ഒന്നാണ് സ്റ്റൈറിന്‍. മനുഷ്യരിലും പരിസ്ഥിതിയിലും പ്ലാസ്റ്റിക് വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് പതിനാലു വര്‍ഷം മുമ്പാരംഭിച്ച പഠനത്തില്‍ ദോഷകരമെന്ന് കണ്ടെത്തിയ വസ്തുക്കളില്‍ ഒന്നാം സ്ഥാനത്തായിരുന്നു സ്റ്റൈറിനെന്ന് ഗവേഷകര്‍ പറയുന്നു.

പ്രായഭേദമെന്യേ എല്ലാവരും ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന ഡിസ്പോസിബിള്‍ പാത്രങ്ങളില്‍ സ്റ്റൈറിന്‍ അടങ്ങിയിരിക്കുന്നതു കൊണ്ടാണ് പഠനത്തില്‍ സ്റ്റൈറിന് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. പക്ഷേ സ്റ്റൈറിന്‍ പ്രതീക്ഷിച്ചതിലധികം മാരകാണെന്നാണ് പഠനത്തില്‍ തെളിഞ്ഞതെന്ന് ഗവേഷണത്തില്‍ പങ്കെടുത്ത ഡോക്റ്റര്‍ ജെയിന്‍ ഹെന്നി പറയുന്നു. എന്‍ഡോക്രൈന്‍ ഡിസ്റപ്ഷന്‍, സ്തനാര്‍ബുദം എന്നിവ വര്‍ധിക്കുന്നതില്‍ സ്റ്റൈറിന്‍ കാര്യമായ പങ്കു വഹിക്കുന്നുണ്ടെന്നും പഠനത്തില്‍ വ്യക്തമായി. ഫൂഡ് അഡിറ്റേവിസ് ആന്‍ഡ് കണ്ടാമിനന്‍റ്സ് എന്ന ജേണലിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ ഡിസ്പോസിബിള്‍ ബോട്ടില്‍ വീണ്ടും ഉപയോഗിക്കുന്നവരാണ് നമ്മളില്‍ ഏറെ പേരും. മിനറല്‍വാട്ടര്‍ വാങ്ങിയ കുപ്പികളില്‍ വെള്ളം എടുത്ത് ഫ്രിഡ്ജിലും മറ്റും വെച്ച് വീണ്ടും ഉപയോഗിക്കുന്നത് നമ്മുടെ പതിവ് ശീലമാണ്.

ഡിസ്പോസിബിള്‍ ബോട്ടിലില്‍ വെള്ളം കുടിക്കുന്നത് വിപരീതഫലമുണ്ടാക്കും. ടോയിലറ്റ് സീറ്റിലുള്ളതിനേക്കാള്‍ കൂടുതല്‍ ബാക്റ്റീരിയകള്‍ ഒരു ഡിസ്പോസിബിള്‍ ബോട്ടിലില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തില്‍ നിന്ന് വ്യക്തമായിട്ടുള്ളത്. നമ്മള്‍ ബോട്ടില്‍ വീണ്ടും ഉപയോഗിക്കുമ്പോള്‍ ഇത്തരം ബാക്റ്റീരിയകള്‍ നമ്മുടെ ശരീരത്തിനുള്ളില്‍ കടക്കുന്നു. ഇത് ശരീരത്തിനും ആരോഗ്യത്തിനും ദോഷം ചെയ്യും.

ഈ പോസ്റ്റ്‌ നിങ്ങള്ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

ആ​ർ​ത്രൈ​റ്റി​സ് മാറ്റും ഇഞ്ചി സത്ത്