കൗമാരക്കാരുടെ പ്രശ്നങ്ങള്‍ അറിയേണ്ടതെല്ലാം

കൗമാരത്തെ ലോകാരോഗ്യസംഘടന പ്രായത്തിന്‍റെയും (പത്തിനും 19നും ഇടയ്ക്കുള്ള പ്രായം) പ്രത്യേകതകള്‍ നിറഞ്ഞ ജീവിതഘട്ടത്തിന്‍റെയും ആധാരത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നു.ഈ പ്രത്യേകതകള്‍ ഇവയാണ്:

പൊടുന്നനെയുള്ള ശാരീരിക വളര്‍ച്ചയും വികാസവും.
ശാരീരികവും സാമൂഹികവും മനഃശാസ്ത്രപരവുമായ പക്വത – ‏പക്ഷേ ഇവ ഒരേസമയത്തല്ല തുടങ്ങുന്നത്.
ലൈംഗിക പക്വതയും ലൈംഗിക പ്രവര്‍ത്തിയും.
പരീക്ഷണങ്ങള്‍
മുതിര്‍ന്ന മാനസികപ്രക്രിയ, മുതിര്‍ന്നുവെന്ന തിരിച്ചറിവ്.
പൂര്‍ണമായ സാമുഹ്യ – സാമ്പത്തിക ആശ്രയത്തില്‍ നിന്നും സ്വതന്ത്രത നേടുന്ന മാറ്റത്തിന്‍റെ കാലയളവ്.

വലിയ മാറ്റം,വലിയ വെല്ലുവിളി
പെണ്‍കുട്ടികള്‍ പത്തിനും പതിനാറിനുമുടയ്ക്ക് വയസ്സറിയിക്കുന്നതോടെ (ആര്‍ത്തവാരംഭം) ശൈശവത്തില്‍നിന്നും കൗമാരത്തിലേക്കുള്ള അവരുടെ കാല്‍‌വയ്പായി. ഓരോരുത്തരും വിവിധ സമയത്താണ് മാറിത്തുടങ്ങുന്നത്. ശാരീരികമാറ്റം, പെരുമാറ്റം, ജീവിതരീതി ഒക്കെ മാറുന്നു.ഇക്കാലത്തെ മാറ്റങ്ങള്‍ ഇവയാണ്:

കൈകാലുകളും പാദങ്ങളും ഇടുപ്പും മാറിടവും വലുതാവുന്നു. ശരീരം ഉല്‌പാദിപ്പിക്കുന്ന ചില ഹോര്‍‌മോണുകള്‍ പ്രത്യേക രാസ സന്ദേശവാഹകരായി ശരീരത്തോട് എങ്ങനെ വളരണമെന്നും മാറണമെന്നും നിര്‍‌ദ്ദേശിക്കുന്നു.
ഗുഹ്യഭാഗങ്ങള്‍ വളരുകയും ദ്രാവകം പുറപ്പെടുവിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു
ചര്‍മ്മം കൂടുതല്‍ എണ്ണമയമുള്ളതാകുന്നു.
കക്ഷത്തും കൈകാലുകളിലും മറ്റും രോമം പ്രത്യക്ഷപ്പെടുന്നു.
ശരീര പരിരക്ഷ
ശരീരം നന്നായി പരിരക്ഷിക്കാന്‍ ചില ലളിതവും അടിസ്ഥാനപരവുമായ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.

ആര്‍ത്തവാരംഭത്തോടെ വിയര്‍പ്പ് കൂടും. കുളി ശരീരത്തെ വൃത്തിയുറ്റതും സുഗന്ധപ്രദവുമാക്കും.
ദിവസം രണ്ടുനേരമെങ്കിലും പല്ലുതേച്ചാല്‍ പല്ലുകള്‍ പുഴുക്കുന്നതും വായനാറ്റവും ഒഴിവാക്കാം.
രോമഗ്രന്ഥികള്‍ സെബം എന്ന എണ്ണമയമുള്ള വസ്തു കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നതിനാല്‍ മുഖക്കുരു വരാനിടയുണ്ട്. മുഖക്കുരു കൗമാരത്തിന്‍റെ സ്വാഭാവികമായ ഒരു കൂട്ടുപിറവിയാണ്. അത് പൂര്‍ണമായി തടയാനാവില്ല. എങ്കിലും മുഖചര്‍മ്മം കഴുകിവൃത്തിയാക്കി സൂക്ഷിക്കുന്നതാണ് ഇതിനുള്ള പ്രതിവിധി.
പോഷകങ്ങള്‍ നിറഞ്ഞ ആഹാരം നിര്‍ബന്ധമാണ്. ഒത്തിരി മിഠായിയും എണ്ണഭക്ഷണങ്ങളും ഒഴിവാക്കണം.
സകാരാത്മകമായി ചിന്തിക്കണം. ശരീരത്തിന്‍റെ ആരോഗ്യത്തിന് സുസ്ഥിരമായ മനസ്സ് ആവശ്യമാണ്.
മാതാപിതാക്കളോട് ഒത്തുപോകല്‍
കൗമാരം പല കൗമാരപ്രായക്കാര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഒത്തുപോകാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന കാലഘട്ടമാണ്. കൗമാരപ്രായക്കാര്‍ ഓര്‍ത്തിരിക്കേണ്ട ചില കാര്യങ്ങള്‍:

സ്വന്തം കുടുംബത്തിന്‍റെ മഹത്വം അറിയുക.
മാതാപിതാക്കളുടെ വിശ്വാസമൂല്യങ്ങള്‍ അറിയുന്നവരാകുക.
മക്കള്‍ക്ക് ഏറ്റവും മികച്ചതിനുവേണ്ടിയാണ് മാതാപിതാക്കള്‍ പരിശ്രമിക്കുന്നതെന്ന് ഓര്‍ക്കുക.
അവരോട് സത്യസന്ധമായിരിക്കുക, തുറന്നുപറയുക.
അവരെ ബഹുമാനിക്കുക, അവരുടെ ക്ഷേമത്തില്‍ ശ്രദ്ധിക്കുക.

കൗമാരത്തെ അലട്ടുന്ന ആരോഗ്യപ്രശ്നങ്ങള്‍
ഇന്ത്യയില്‍ കൗമാര ആരോഗ്യത്തിന്‍റെ സ്ഥിതി

ജനസംഖ്യയില്‍ ഇന്ത്യ ലോകത്ത് രണ്ടാംസ്ഥാനത്താണ്. 108.1 കോടി ജനങ്ങള്‍. ഇതില്‍ കൗമാരക്കാര്‍ അതായത് ഏതാണ്ട് 22.5 ശതമാനം വരും, അതായത് 22.5 കോടി ജനങ്ങള്‍. അവര്‍ വളരെ വ്യത്യസ്തമായ സാഹചര്യത്തിലും വ്യത്യസ്തമായ ആരോഗ്യ ആവശ്യങ്ങളിലുമുള്ളവര്‍. യുവാക്കള്‍ ഏതാണ്ട് 31.1 കോടി വരും (10 ‏മുതല്‍ 24 വയസ് വരെയുള്ളവര്‍). ജനസംഖ്യയുടെ ഏതാണ്ട് 30 ശതമാനം ആണിത്.

കൗമാരക്കാര്‍ ഊര്‍ജസ്വലരാണ്, കുതിച്ചുയരാനും പുത്തന്‍ ആശയങ്ങള്‍ പ്രകടിപ്പിക്കാനും കഴിവുറ്റവരാണ്. അവര്‍ ഒരു രാജ്യത്തിന്‍റെ ശക്തിസ്രോതസ്സാണ്. ആരോഗ്യപരമായ രീതിയില്‍ പെരുമാറിയാല്‍ നാടിന്‍റെ വളര്‍ച്ചയ്ക്ക് ഉത്തരവാദികളാണ്. ഈ കാലഘട്ടത്തില്‍ മരണനിരക്ക് കുറവായതിനാല്‍ കൗമാരക്കാര്‍ ആരോഗ്യമുള്ളവര്‍ എന്നാണ് പരിഗണിക്കപ്പെടുന്നത്. എന്നിരുന്നാലും മരണനിരക്ക് കൗമാര ആരോഗ്യത്തിന്‍റെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു അളവുകോലാണ്. സത്യത്തില്‍ കൗമാരക്കാര്‍ക്ക് ഒട്ടനവധി ആരോഗ്യപ്രശ്നങ്ങളുണ്ടാവുന്നുണ്ട്. ഇത് മരണത്തിലേക്കും അനാരോഗ്യത്തിലേക്കും പലപ്പോഴും നയിക്കുന്നുമുണ്ട്.

കൗമാരക്കാരുടെ ആരോഗ്യവികസനത്തിന് ഒത്തിരി കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടിയിരിക്കുന്നു. അവരുടെ ആരോഗ്യപ്രശ്നങ്ങള്‍, പെരുമാറ്റ വൈകല്യങ്ങള്‍ എന്നിവ ഉണ്ടാകുമ്പോള്‍ പരിഹരിക്കാനുള്ള നടപടി വേണം. എന്തെങ്കിലും കാരണത്താല്‍ അവര്‍ വ്രണിതമാകുമ്പോള്‍ അത് കുറയ്ക്കാന്‍ വേണ്ട ഇടപെടലുകള്‍ ആവശ്യമാണ്. ഇതിനായി വേണ്ടത്ര വിജ്ഞാനം, ശേഷിവികസനം, സുരക്ഷിതവും സഹായകരവുമായ പരിതസ്ഥിതി, അനുയോജ്യമായ ആരോഗ്യ സൗകര്യങ്ങള്‍, കൗണ്‍സലിങ് കേന്ദ്രങ്ങള്‍ എന്നിവ ആവശ്യമാണ്.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക

സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിച്ചാല്‍ സംഭവിക്കുന്നത്‌